കേരള പോലീസ് അസോസിയേഷന്‍: ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും, സ്ഥാപകദിനാഘോഷവും മൂവാറ്റുപുഴയില്‍ നടന്നു

മൂവാറ്റുപുഴ: കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ 38-ാം മത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണവും, സ്ഥാപകദിനാഘോഷവും മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന സ്ഥാപകദിനാഘോഷവും സംഘാടകസമിതി രൂപീകരണവും മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ പ്രസിഡന്റ് പി.എ ഷിയാസ് അധ്യക്ഷത വഹിച്ചു. സമ്മേളത്തോടനുബന്ധിച്ച് കായിക മത്സരങ്ങളായ ക്രിക്കറ്റ്, ഫുട്ബോള്‍, ഷട്ടില്‍, ക്യാരംസ്, ചെസ്സ്, ആം റസ്ലിംഗ്, വടംവലി, തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഇ.ആര്‍. ആത്മന്‍, മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ അരുണ്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.വി.സനില്‍, ജോയിന്‍ സെക്രട്ടറി എം.എം ഉബൈസ് എന്നിവ പ്രസംഗിച്ചു. 38-ാം മത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഘാടക സമിതി ഭാരവാഹികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!