കേരള ഫ്‌ളോറിംഗ് ട്രേഡ് യൂണിയന്‍: മൂവാറ്റുപുഴ മണ്ഡലം രൂപീകരണവും, മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തി

മൂവാറ്റുപുഴ: കേരള ഫ്‌ളോറിംഗ് ട്രേഡ് യൂണിയന്‍ (കെഎഫ്റ്റിയു) ന്റെ മൂവാറ്റുപുഴ മണ്ഡലം രൂപീകരണവും, മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തി. മൂവാറ്റുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎഫ്റ്റിയു എറണാകുളം ജില്ല പ്രസിഡന്റ് റഹീം കോതമംഗലം, ജില്ല സെക്രട്ടറി സുബൈന്‍ ചേലക്കുളം, ജില്ല ട്രഷറര്‍ ശിവന്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് മൂവാറ്റുപുഴ മണ്ഡലം ഭരവാഹികള്‍ക്ക് കെഎഫ്റ്റിയു കൊടി കൈമാറ്റം നടത്തി. കെഎഫ്റ്റിയു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ പ്രശാന്ത് പനച്ചിക്കാട് പുതിയ ഭാരവാഹികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരോദ്ഘാടനം നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി അജിംസ്, സെക്രട്ടറിയായി രഞ്ജിത് രവി, ട്രഷറര്‍ ജെന്റില്‍, വൈസ്് പ്രസിഡന്റുമാരായി സുരേന്ദ്രന്‍ വാരപ്പെട്ടി, സന്തേഷ് മാറാടി തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരെയും യോഗം തെരഞ്ഞെടുത്തു. മൂഹമ്മദ് പി.ഇ, സുരേഷ്, സജി ജോര്‍ജ്ജ്, സുരേഷ് കോതമംഗലം, സുനി പറവൂര്‍, സുനില്‍കുമാര്‍ ചെറായി, ബിജു കോതമംഗലം, സുബൈന്‍ ചേലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!