ഇ​ത​ര​സം​സ്ഥാ​ന ​തൊഴി​ലാ​ളി ഹെറോയിനുമായി പി​ടി​യി​ൽ

 

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയില്‍. ആസാം സ്വദേശി അബ്ദുല്‍ മുത്തലിബ് (24)ആണ് പിടിയിലായത്. പ്രതിയുടെ കൈയ്യില്‍ നിന്ന് 10ഗ്രാം ഹെറോയിനും, ഹെറോയിന്‍ വില്‍പന നടത്തി കിട്ടിയ 5,500 രൂപയും പിടിച്ചെടുത്തു. മൂന്നു വര്‍ഷമായി ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതി മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനാണ് പ്രതി രാത്രികാലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കുറച്ചുനാളുകളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് പ്രതി പിടിയിലായത്. കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഇയാള്‍ പെരുമ്പാവൂരിന് സമീപം പോഞ്ഞാശേരിയില്‍ നിന്നുമാണ് പിടിയിലാകുന്നത്. അഞ്ച് ഗ്രാം ഹെറോയിന്‍ കൈവശം വെച്ചാല്‍ 10 പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന കുറ്റമാണ്. ഈ കഴിഞ്ഞ ദിവസമാണ് നാലു കിലോ കഞ്ചാവുമായി ഒരു ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തത്.പരിശോധനകള്‍ ശക്തമാക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Back to top button
error: Content is protected !!