പണ്ഡിതന്‍മാര്‍ക്കും നിര്‍ധനര്‍ക്കും കൈത്താങ്ങായി ജാമിഅ ബദ്‌രിയ

 

മൂവാറ്റുപുഴ: റംസാന്‍ വ്രതത്തിന്റെ ഭാഗാമയി 400 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി പേഴയ്ക്കാപ്പിള്ളി ജാമിഅ ബദ്‌രിയ്യ അറബിക് കോളജ്. പേഴയ്ക്കാപ്പിള്ളിയിലും പരിസരങ്ങളിലും സേവനം അനുഷ്ഠിക്കുന്ന മതപണ്ഡിതര്‍, സമീപവാസികളായ നിര്‍ധനര്‍ എന്നിവര്‍ക്കാണ് 1500 ഓളം രൂപ വിലമതിക്കുന്ന കിറ്റുകള്‍ കൈമാറിയത്. പലവ്യഞ്ചനങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ ഒരുകുടുംബത്തിന് അത്യാവശ്യമായ വിവിധ വിഭവങ്ങള്‍ അടങ്ങിയതായിരുന്നു കിറ്റുകള്‍. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് മൗലവി, ജില്ലാ പ്രസിഡന്റ് എം.ബി. അബ്ദുള്‍ ഖാദിര്‍ മൗലവി, കെ.എച്ച്. സിദ്ദീഖ്, കെ.കെ. ഉമയിര്‍, നാസര്‍ പുതുശ്ശേരി, കോളജ് ചെയര്‍മാന്‍ കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, പ്രിന്‍സിപ്പല്‍ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, കെ.എഫ്. റഹ്മത്തുള്ള മൗലവി, പി.കെ. ഹംസ മൗലവി, സുലൈമാന്‍ മൗലവി പറമ്പി, കെ.പി. അബ്ദുള്‍ സലാം മൗലവി, അഫ്‌സല്‍ മൗലവി, സാമൂഹ്യ പ്രവർത്തകൻ സജി തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!