നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ സൗജന്യമായി വിതരണം ചെയ്ത് നഗരസഭ….

 

മൂവാറ്റുപുഴഃ മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക്
മുച്ചക്ര വാഹനങ്ങൾ
സൗജന്യമായി വിതരണം ചെയ്തു.നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.പി.എല്‍ദോസ്
വാഹനത്തിന്റെ താക്കോൽ കൈമാറി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു അധ്യക്ഷയായി. വൈസ് ചെയർ പേഴ്സൺ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാന്മാരായ അജി മുണ്ടോട്ട്, നിസ അഷറഫ്,
കൗൺസിലർമാരായ
അസം ബീഗം, രാധാകൃഷ്ണൻ, വി.എ.ജാഫർ സാദിഖ്,
ജോളി മണ്ണൂർ തുടങ്ങിയവർ
സംബന്ധിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 100000 രൂപ വിലവരുന്ന
മുച്ചക്ര വാഹനം നാല് പേർക്കാണ് വിതരണം ചെയ്തത്.

പടം ….
ക്യാപ്ഷൻ
മൂവാറ്റുപുഴ നഗരസഭ ജനകീയ ആസൂത്രണ
പദ്ധതിയിൽ ഉൾപ്പെടുത്തി
ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര വാഹനത്തിന്റെ
താക്കോൽ കൈമാറ്റം നഗരസഭാ ചെയർമാൻ
പി.പി.എൽദോസ് നിർവഹിക്കുന്നു.

Back to top button
error: Content is protected !!
Close