“വായന ലോക്കാകാതിരിക്കാൻ പുസ്തകവണ്ടിയുമായി ഈസ്റ്റ് മാറാടി സ്കൂൾ അദ്ധ്യാപകർ “

 

മൂവാറ്റുപുഴ:സ്കൂൾ വായനപക്ഷാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു നല്കുന്ന കർമ്മ പദ്ധതിയായ “പുസ്തകവണ്ടി”യുമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂൾ അദ്ധ്യാപകർ. ജൂൺ 19- വായനാദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വർദ്ധിക്കുന്നതിനുമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ “വായിച്ചുവളരുക”എന്ന പി.എൻ. പണിക്കരുടെ സന്ദേശമുൾക്കൊള്ളുന്ന പുസ്തകവണ്ടിയുടെ യാത്രയുടെ ഫ്ലാഗ് ഓഫ് സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ സി.പി  നിർവ്വഹിച്ചു. ഒരു വണ്ടി നിറയെ പുസ്തകങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ വീട്ടുപടിക്കൽ എത്തിയതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഓൺലൈൻ പoനത്തിനിടയിൽ വീട്, വിദ്യാലയമായി മാറ്റിയെന്ന സർക്കാരിൻ്റെ പ്രഖ്യാപനം അന്വർത്ഥമായി.  പുസ്തകവണ്ടിയിൽ അദ്ധ്യാപകരായ അനിൽകുമാർ, ഗിരിജ എം.പി.,ഗ്രേസി കുര്യൻ, ഷീബ എം.ഐ, ഹണിവർഗീസ്, രതീഷ് വിജയൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു..

 

ഫോട്ടോ കാപ്ഷൻ….

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീട്ടിൽ പുസ്തകങ്ങളുമായി പോകുന്ന പുസ്തകവണ്ടി എത്തിയപ്പോൾ

Back to top button
error: Content is protected !!