നാട്ടിന്‍പുറം ലൈവ്പോത്താനിക്കാട്

ഫുട്‌ബോള്‍ ടര്‍ഫ് നിർമ്മിക്കാൻ പല്ലാരിമംഗലം മിലാന്‍ ഫുട്‌ബോള്‍ ക്ലബ്.

പോത്താനിക്കാട്: പല്ലാരിമംഗലം മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം പഞ്ചായത്തില്‍ ഫുട്‌ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ് പൂള്‍, മള്‍ട്ടി ജിം, വാക് വേ തുടങ്ങിയവ നിർമ്മിക്കാൻ തീരുമാനം. ക്ലബ് മെമ്പര്‍മാരില്‍ നിന്നും ഷെയര്‍ സ്വീകരിച്ച് സ്വന്തമായി സ്ഥലം വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഫൈവ്‌സിനുള്ള ഫുട്‌ബോള്‍ ടര്‍ഫും രണ്ടാം ഘട്ടത്തില്‍ സ്വിമ്മിംഗ് പൂൾ, സെവന്‍സ് ടര്‍ഫ്, ജിം എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ബിന്നി കെ. ജോസ്, സെക്രട്ടറി അനു റോഷൻ എന്നിവർ അറിയിച്ചു.

Back to top button
error: Content is protected !!
Close