കോതമംഗലം
ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

കോതമംഗലം: രൂപതയിലെ കെസിവൈഎം അംഗങ്ങള്‍ക്കായി കത്തീഡ്രല്‍ യൂണിറ്റ് ഒരുക്കുന്ന എവര്‍ റോളിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു കോതമംഗലം കാല്‍സിയോ ടര്‍ഫില്‍ തുടക്കമായി. സിഐ പി.ടി. ബിജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് ചെറുപറന്പില്‍, യൂണിറ്റ് പ്രസിഡന്റ് ആന്റണി കൂളിയാടന്‍, അസി. വികാരിമാരായ ഫാ. സിറില്‍ വള്ളോംകുന്നേല്‍, ഫാ. ജീവന്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മൂന്നിനു നടക്കും. ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 6,000, 4,000 രൂപ കാഷ് പ്രൈസും എവര്‍റോളിംഗ് ട്രോഫികളും നല്‍കും.
മികച്ച ഗോളി, മികച്ച കളിക്കാരന്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വ്യക്തി, എന്നിവര്‍ക്കും കാഷ് അവാര്‍ഡും ട്രോഫിയുംലഭിക്കും