ഫുട്‌ബോള്‍ കായിക പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി

മാറാടി: കായനാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ കായിക പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.
മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. പി.പി ജോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ രാമകൃഷ്ണന്‍, പിറ്റിഎ പ്രസിഡന്റ് ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാദിവസവും രാവിലെ 8.30 മുതല്‍ 9 വരെ അതുല്‍ ബെയ്‌സില്‍ എല്‍ദോ എന്നിവര്‍ കുട്ടികള്‍ക്കായി കായികപരിശീലനംനല്‍കുന്നു.

Back to top button
error: Content is protected !!