പോത്താനിക്കാട്

ഫുട്ബോൾ കിറ്റുകൾ വിതരണം നടത്തി

പല്ലാരിമംഗലം: ബാലസഭാ കുട്ടികൾക്കായി കുടുംബശ്രീ ജില്ലാമിഷൻ നൽകുന്ന ഫുട്ബോൾ കിറ്റുകൾ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്തു. 20 കുട്ടികൾക്കാണ് ഒന്നാം ഘട്ടത്തിൽ ജേഴ്സി, ബൂട്ട്, ഫുട്ബോൾ എന്നിവ അടങ്ങുന്ന കിറ്റ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഫുട്ബോൾ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് മൈതീൻ, വാർഡ് അംഗങ്ങളായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, എ എ രമണൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി ആർ മനോജ്, സി ഡി എസ് ചെയർപേഴ്സൺ ഷരീഫ റഷീദ്, വൈസ് ചെയർപേഴ്സൺ നെജി ജബ്ബാർ, കമ്മ്യൂണിറ്റി കൗൺസിലർ രജിത ജയകുമാർ, അക്കൗണ്ടൻ്റ് രജിത സന്തോഷ് എന്നിവർ പ്രസംഗിച്ചു. ബാലസഭാ കുട്ടികൾക്ക് പല്ലാരിമംഗലം മിലാൻ ഫുട്ബോൾ ക്ലബ്ബ് സൗജന്യമായി കോച്ചിംഗ് സംവിദാനവും ഏർപ്പെടുത്തിയാട്ടുണ്ട്.

Back to top button
error: Content is protected !!