ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി കോച്ചിംഗ് ക്യാമ്പ് പുന:രാരംഭിക്കുന്നു.

 

മുവാറ്റുപുഴ : ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി കോച്ചിംഗ് ക്യാമ്പ് പുന:രാരംഭിക്കുന്നു. 29 മുതല്‍ വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് ക്യാമ്പ്. നഗരസഭ സ്റ്റേഡിയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്യാമ്പ്. സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടിയുടെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്‍റ് റഫീഖ് പൂക്കടശ്ശേരി, സെക്രട്ടറി എല്‍ദോ ബാബു വട്ടക്കാവില്‍, അക്കാദമി ചെയര്‍മാന്‍ രാജന്‍ ബാബു, സെക്രട്ടറി റഹീം പൂക്കടശ്ശേരി എന്നിവര്‍ അറിയിച്ചു.

Back to top button
error: Content is protected !!