കൂവള്ളൂര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ സുരക്ഷാ ദിനാചരണം നടത്തി

കവളങ്ങാട്: പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ കൂവള്ളൂര്‍ എല്‍പി സ്‌കൂളില്‍ ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ബിഎസ്‌കെ നേഴ്‌സ് ബെല്‍സി ബാബു ബോധവത്കരണ ക്ലാസ്സ് നയിച്ചു. ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോര്‍ജ്, വായനശാല സെക്രട്ടറി എം.എം ബഷീര്‍, സ്‌കൂള്‍ മാനേജര്‍ കെ.എസ് അബ്ദുല്‍ കലാം, കഥാകൃത്ത് സിറാജ് പഴയിടത്ത്, കെജെയു ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, ഇടം പ്രവാസി സംഘടന വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, എം ബെല്‍കീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!