വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന ആതുരാശ്രമം ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

മൂവാറ്റുപുഴ : മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന ആതുരാശ്രമം വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ശനി,ഞായര്‍ ദിവസങ്ങളില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 6 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പനിയും, ഛര്‍ദ്ദിയും, വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോസ്റ്റലില്‍ പരിശോധന നടത്തുകയും, ഹോസ്റ്റലിലെ അടുക്കളയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഹോസ്റ്റലില്‍ ഇനി നഗരസഭയുടെ അനുമതി ലഭിക്കാതെ ഭക്ഷണം പാകം ചെയ്യാനോ, വിതരണം ചെയ്യുന്നതിനോ പാടില്ലെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 160 ഓളം അന്തേവാസികളുള ഹോസ്റ്റലില്‍ 80 പേര്‍ മാത്രമാണ് നിലവിലുള്ളത്.

Back to top button
error: Content is protected !!