പൊതു സ്ഥലത്തെ ബോര്‍ഡുകളും കൊടിമരങ്ങള്‍ നീക്കം ചെയ്യും

പോത്താനിക്കാട്: പഞ്ചായത്തില്‍ പൊതു സ്ഥലങ്ങളില്‍ നീക്കം ചെയ്യാതെ നില്‍ക്കുന്ന ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവ ഇനിയൊരു അറിയിപ്പ് കൂടാതെ നീക്കം ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പൊതുനിരത്തുകളിലും മറ്റുമായി നില്‍ക്കുന്ന ബോര്‍ഡുകളും, കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടില്ലെന്ന് കാണിച്ച് കക്കടാശേരി- ഞാറക്കാട് റോഡ് വികസന സമിതി ചെയര്‍മാന്‍ ഷിബു ഏദന്‍സ് സെക്രട്ടറിക്ക് ഇന്നലെ പരാതി സമര്‍പ്പിച്ചിരുന്നു. കക്കടാശേരി- ഞാറക്കാട് റോഡിലും, പോത്താനിക്കാട് – കോതമംഗലം റോഡിലുമായി ഗതാഗത തടസവും, കാഴ്ച മറക്കുന്നതുമായ നിരവധി ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുത പോസ്റ്റുകളില്‍ നിര്‍ബാധം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

 

Back to top button
error: Content is protected !!