അടിവാട് ടൗണിലെ വെള്ളക്കെട്ട്: പ്രതിഷേധവുമായി കിസാൻ സഭ

 

പല്ലാരിമംഗലം : അടിവാട് ടൗണിലെ വെള്ളക്കെട്ടിൽ പ്രതിഷേധവുമായി കിസാൻ സഭ പല്ലാരിമംഗലം പ്രദേശിക സഭ. ചെറിയ മഴ പെയ്താൽ പോലും അടിവാട് ടൗൺ വെള്ളക്കെട്ട് കൊണ്ട് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായിമാറിയിരിക്കുകയാണ്.അശാസ്ത്രിയ ഓട നിർമ്മാണവും മഴക്കാലത്തിന് മുൻപ് ഓട ശുചീകരണവും നടത്താത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്നും സമിതി ആരോപിച്ചു. കൂടാതെ കടകളിൾ വെള്ളം കയറുന്ന സാഹചര്യമുണ്ടെന്നും പഞ്ചായത്തും, പിഡബ്ലിയുഡിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ശാശ്വതമായ പരിഹാരം നടപ്പിലായിട്ടില്ലന്നും അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറന്ന് ഇതിന് പരിഹാരം കാണാൻ ദയ ഉണ്ടാകണമെന്നും ‘കിസാൻ സഭ പല്ലാരിമംഗലം പ്രദേശിക സഭ ആവശ്യപ്പെട്ടു. യോഗത്തിൽ ‘ജില്ലാ കൗൺസിൽ അംഗം എം.എസ് അലിയാർ, പ്രസിഡൻ്റ് ‘പി.എ.മുഹമ്മദ്, സെക്രട്ടറി, കെ.കെ. പരീത്, പി.കെ.മോഹനൻ, ഒ.എം ഹസ്സൻ, എൽദോസ് മാത്യു, എം.എസ്.ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!