രണ്ടര വര്‍ഷം കൊണ്ട് അഞ്ചു ഭവനങ്ങള്‍ പൂര്‍ത്തികരിച്ച് കടമറ്റം സൗഹൃദ കൂട്ടായ്മ

കോലഞ്ചേരി: രണ്ടര വര്‍ഷം കൊണ്ട് അഞ്ചു ഭവനങ്ങള്‍ പൂര്‍ത്തികരിച്ച് കടമറ്റം സൗഹൃദ കൂട്ടായ്മ. കൂട്ടുകാരന് ഒരു ഭവനം എന്ന ആശയത്തില്‍ തുടങ്ങിയാണ് അഞ്ചു ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചത്. സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയാണ് വീടുനിര്‍മ്മിക്കുന്നതിന്റെ പണികള്‍ പൂര്‍ണ്ണമായും ചെയ്യുന്നതെന്നതാണ് ഈ സംഘടനയുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ജോലിക്കാര്‍ കല്‍പ്പണിക്കാര്‍ തേപ്പുപണിക്കാര്‍ വാര്‍ക്കപണിക്കാര്‍ കമ്പി പണിക്കാര്‍ അദ്ധ്യാപകര്‍ ബിസിനസ്സുകാര്‍ മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടയ്മ അംഗങ്ങളുടെ പ്രയത്‌നം കൊണ്ടാണ് ഈ അഞ്ചു ഭവനങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പകല്‍ സാധാരണ ജോലിക്ക് പോയതിനു ശേഷവും രാത്രി സമയങ്ങളിലും അവധി ദിവസങ്ങളിലമാണ് വീട് നിര്‍മ്മാണത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സ്വദേശത്തേ വിദേശത്തുമുള്ള നല്ലവരായ ആളുകളുടെ ചെറിയ സംഭാവന സ്വീകരിച്ചാണ് വീട്‌നിര്‍മ്മാണം മുന്നോട്ടുപോകുന്നത്. ഉടന്‍തന്നെ ആറാമത്തെ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍

Back to top button
error: Content is protected !!