ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കാന്‍ നിർദേശം

മൂവാറ്റുപുഴ:ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദ്ദേശം നൽകി . നേരത്തെ സെപ്തംബര്‍ ഒന്നു മുതല്‍ ബിരുദക്ലാസുകള്‍ തുടങ്ങാനായിരുന്നു യു ജി സിയുടെ ആദ്യത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഇത് നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം നവംബര്‍ 30ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുതെന്നും യു ജി സിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ കാലയളവില്‍ കോളേജ് മാറി പോവുകയോ കോളേജ് അഡ്മിഷന്‍ വേണ്ടായെന്ന് വെക്കുകയും ചെയ്തിട്ടുള്ള എല്ലാവരുടേയും ഫീസ് മടക്കി നല്‍കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശവും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!