മൂവാറ്റുപുഴയില്‍ മത്സ്യകര്‍ഷക ദിനാചരണവും, കര്‍ഷക സംഗമവും

മൂവാറ്റുപുഴ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ മത്സ്യകര്‍ഷക ദിനാചരണവും, കര്‍ഷക സംഗമവും, മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യ കര്‍ഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസി ജോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ രതി എം.ജി മുഖ്യാതിഥിയായി. മികച്ച മത്സ്യ കര്‍ഷകരായി സി.പി അബ്രാഹാം, നൗഷാദ് വി.പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫിഷറീസ് ഓഫീസര്‍ ചിപ്പി ഖാദര്‍, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗക് കമ്മിറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാറാമ്മ ജോണ്‍ രമ രാമകൃഷ്ണന്‍, അഡ്വ. ബിനി ഷൈമോള്‍, റിയാസ്ഖാന്‍ ഷിവാഗോ തോമസ്, ഒ.കെ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ഷിബി ഐസക്ക്, ബിന്ദു പോള്‍, ആനി സോണിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!