അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ അ​ണു​ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം പ​ണി​മു​ടക്കി

 

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ അ​ണു​ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം പ​ണി​മു​ട​ക്കി​യ​ത് മേ​ഖ​യി​ല്‍ പ്ര​തി​സ​ന്ധി ഉ​യ​ര്‍​ത്തു​ന്നു. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് അ​ണു​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​ഡ് എ​ന്ന രാ​സ​വ​സ്തു വാ​ഹ​ന​ത്തി​ല്‍ ശേ​ഖ​രി​ച്ച​താ​ണ് യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

ഈ ​രാ​സ​വ​സ്തു​വി​ല്‍ നി​ന്നു​ണ്ടാ​യ പ്ര​തി​ഫ​ല​നം മൂ​ലം വാ​ഹ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ ജീ​ര്‍​ണി​ച്ചു. ഇ​തോ​ടെ യ​ന്ത്രം ത​ക​രാ​റി​ലു​മാ​യി. മൂ​വാ​റ്റു​പു​ഴ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന മേ​ഖ​ല​യി​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍​ക്കൊ​പ്പം അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​ന്പും രാ​സ​വ​സ്തു മൂ​ലം ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. പ​ന്പ് ഉ​പ​യോ​ഗി​ച്ച്‌ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് രാ​സ​വ​സ്തു ദേ​ഹ​ത്തു വീ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു.

നി​ല​വി​ല്‍ പ്ലാ​സ്റ്റി​ക് പ​ന്പ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ യ​ന്ത്ര​വും മ​റ്റും ത​ക​രാ​റി​ല​യ​ത് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ ചി​ല സ്വ​കാ​ര്യ ക​ന്പ​നി​ക​ള്‍ അ​വ​സ​രം മു​ത​ലെ​ടു​ത്ത് മേ​ഖ​ല​യി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

Back to top button
error: Content is protected !!