മരങ്ങള്‍ക്കിടയില്‍ പശു കുടുങ്ങി: രക്ഷകരായ് അഗ്‌നിരക്ഷാ സേന

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പശുവിന് രക്ഷകരായ് അഗ്‌നിരക്ഷാ സേന. പട്ടിമറ്റം ഡബിള്‍ പാലം മുബാറക് ജംഗ്ഷന് സമീപം കുഴിപിള്ളി മുഹയദ്ദീന്റെ പശുവാണ് മരങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ പരിശ്രമിച്ചിട്ട് പശുവിനെ രക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ അഗ്‌നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.പട്ടിമറ്റം അഗ്‌നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ എന്‍.ടി.ബാലന്‍, കെ.യു.റെജുമോന്‍, വി.ജി.വിജിത്ത് കുമാര്‍ ,വിഷണു.എസ്, അഖില്‍. എസ്, അനില്‍കുമാര്‍ .എസ് .എന്നിവര്‍ ചേര്‍ന്ന് ചെയിന്‍ സോ ഉപയോഗിച്ച് മരം മുറിച്ച് പശുവിനെ രക്ഷിച്ച് ഉടമസ്ഥനെ ഏല്‍പ്പിച്ചു. പശുവിനെ പുല്ല് തിന്നുന്നത് മരത്തില്‍ കെട്ടിയപ്പോള്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

 

Back to top button
error: Content is protected !!