പണ്ടപ്പിള്ളിയിൽ റോഡിൽ വീണ വാഹന ഇന്ധനം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ കഴുകി നീക്കി

ആരക്കുഴ: പണ്ടപ്പിള്ളിയിൽ റോഡിൽ വീണ വാഹന ഇന്ധനം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ കഴുകി നീക്കി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് പണ്ടപ്പിള്ളി ടൗണിലെ പമ്പുകവലയിൽ ഡീസലെന്നു കരുതുന്ന ഇന്ധനം റോഡിൽ പടരുന്നതു കണ്ടത്. പണ്ടപ്പിള്ളി ടൗണിൽ നിന്ന് തൊടുപുഴ വഴിയിൽ നൂറ്റമ്പതു മീറ്ററോളം ദൂരത്തിലാണ് ഡീസൽ വീണത്. ഏതോ വാഹനത്തിൽ നിന്ന് ചോർച്ചയുണ്ടായതോ ടാങ്കിൻ്റെ അടപ്പ് തെന്നിമാറിയോ വീണതാണെന്നു കരുതുന്നു. ഇതു വഴിയെത്തിയ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള മറ്റു വാഹനങ്ങൾ ഇന്ധനത്തിൽ തെന്നി മാറി അപകടത്തിൽ പെടുമെന്നായതോടെ കൂത്താട്ടുകുളം അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഓഫീസർ വി.കെ. ജീവൻകുമാറിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ സ്ഥലത്തെത്തി സോപ്പ് ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി.മറ്റു ഭാഗങ്ങളിൽ മണ്ണ് നിക്ഷേപിച്ച് അപകട സാധ്യത ഒഴിവാക്കുകയും ചെയ്തു.

Back to top button
error: Content is protected !!