കീഴില്ലത്ത് പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടിത്തം; വന്‍ നാശനഷ്ടം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാല്‍കന്‍സ് ഇന്‍ഡക്‌സ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീപടര്‍ന്നത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ല. തുടക്കത്തില്‍ രണ്ട് ഫയര്‍ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. പെരുമ്പാവൂര്‍,മൂവാറ്റുപുഴ, പട്ടിമറ്റം,കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. തൊട്ടടുത്തുള്ള കമ്പനികളിലേക്ക് തീ പടരാതിരിക്കുവാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. പ്ലൈവുഡ് ആയതിനാല്‍ വലിയ തോതില്‍ തീ ആളിപ്പടര്‍ന്നതായി പരിസരവാസികള്‍ പറഞ്ഞു.

 

 

Back to top button
error: Content is protected !!