സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് 2021 22 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടത്തില്‍ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച 12.1 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്. അതേസമയം, സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു, കേന്ദ്ര നയങ്ങള്‍ കാരണം പ്രതിസന്ധി വരും വര്‍ഷങ്ങളില്‍ രൂക്ഷമായേക്കാം. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയര്‍ന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായി ഉയര്‍ന്നു. കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. ആഭ്യന്തര ഉത്പാദനം ഉയര്‍ന്നത് പ്രത്യസഹാ നല്‍കുന്ന കാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്ത് വര്ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.

 

Back to top button
error: Content is protected !!