ധനസഹായ വിതരണം നടത്തി

കോതമംഗലം: താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ റിലീഫ് ഫണ്ട് ധനസഹായ വിതരണം നടത്തി. സംസ്ഥാന യുവജന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ.കെ ശിവന്‍ അധ്യക്ഷനായി. കെ സുനില്‍, പി.ജി ദാസ്, എല്‍ദോസ് പോള്‍, പി.കെ റഷീദ്, എ.ജെ ജോണ്‍, വി.വി ജോണി, പി.എസ് നജീബ്, എം.ജി പ്രസാദ്, റ്റി.ആര്‍ സുനില്‍, റോയി എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാരകരോഗം ബാധിച്ച സഹകാരികളെ സഹായിക്കുവാനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്ന് കോതമംഗലം താലൂക്കിലെ പത്ത്  സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 108 സഹകാരികള്‍ക്ക് അനുവദിച്ച 21.8 ലക്ഷം രൂപയുടെ ധനസഹായങ്ങളാണ് വിതരണം ചെയ്തത്.

 

 

Back to top button
error: Content is protected !!