ജില്ലാ വാർത്തകൾനാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

തയ്യല്‍ തൊഴിലാളികള്‍ക്ക്് ധനസഹായം

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19 രണ്ടാം ഘട്ട ധനസഹായ തുകയായ 1000 രൂപ ലഭിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ ,ബാങ്ക് വിവരങ്ങള്‍ (അക്കൗണ്ട് ആക്റ്റീവ് ആയത് മാത്രം,ബാങ്ക് ലയനം സംഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ ആയത് കൃത്യമാക്കി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍) എന്നിവ കൃത്യമായ് അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.ഒന്നാം ഘട്ടം ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല എന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!