ചരമം

സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (88)അന്തരിച്ചു

 

കൊച്ചി : സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (88)അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയില്‍ വീട്ടില്‍ കെ ടി സുബ്രഹ്മണ്യന്‍ എന്നാണ് മുഴുവന്‍ പേര്. അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണല്‍ നാടകരംഗത്തു തിളങ്ങിയ ശേഷമാണ് ഇദ്ദേഹം സിനിമാ രംഗത്തെത്തുന്നത്.

രാജസേനന്റെ ചേട്ടന്‍ ബാവ അനിയന്‍ ബാവയാണ് പടന്നയിലിന്റെ ആദ്യ സിനിമ. പിന്നീട് 140 ഓളം സിനിമകളില്‍ അഭിനയിച്ചു. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്

Back to top button
error: Content is protected !!