സംയുക്ത തിരുനാള്‍ ഇന്നും നാളെയും

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫോറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ നാളേയും (22/1/2023), അല്‍ഫോന്‍സ നഗര്‍ കപ്പേളയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്നും (21.01.2023) ആഘോഷിക്കും. അല്‍ഫോന്‍സ നഗറില്‍ ഇന്ന് 4.15ന് ലദ്ദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാള്‍ കുര്‍ബാന, പ്രസംഗം-ഫാ. പോള്‍ വാലമ്പാറയ്ക്കല്‍, തിരുശേഷിപ്പ് വണക്കം, സമാപന ആശീര്‍വാദം, നേര്‍ച്ച സദ്യ. നാളെ പൈങ്ങോട്ടൂര്‍ പള്ളിയില്‍ രാവിലെ 5.45ന് കുര്‍ബാന, ലദ്ദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, അമ്പ്, നേര്‍ച്ച. 7.15ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം-ഫാ.ജോസ് തടത്തില്‍, പ്രദക്ഷിണം, സമാപന ആശീര്‍വാദം, പത്തിനും നാലിനും വിശുദ്ധ കുര്‍ബാന എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, അസി. വികാരി ഫാ. സ്കറിയ മെതിപ്പാറ എന്നിവര്‍ അറിയിച്ചു.

Back to top button
error: Content is protected !!