പനി പടരുന്നു: 5 ദിവസത്തെ രോ​ഗവിവരക്കണക്ക് പുറത്തുവിട്ട് ആരോ​​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോ​ഗ വിവരക്കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ  50,000ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.

Back to top button
error: Content is protected !!