കടവൂര്‍ ടൗണ്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

 

കടവൂര്‍: സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ 27, 28 തിയതികളില്‍. ഇന്ന് മുതല്‍ തിരുനാളിന് ഒരുക്കമായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും നൊവേനയും ആരംഭിക്കും.24 മുതല്‍ 26 വരെ ഇടവക നവീകരണ ധ്യാനം ഫാ.ടോണി കട്ടക്കയം നയിക്കും. ഇന്ന് മുതല്‍ 23 വരെ ദിവസവും വൈകുന്നേരം 4ന് ജപമാല, 4.30 ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന, പ്രസംഗം. 5.45ന് നൊവേന.24 മുതല്‍ 26 വരെ ദിവസവും വൈകുന്നേരം 4 ന് ജപമാല, 4.30 ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന, പ്രസംഗം. 5.45ന് നൊവേന. 6 മുതല്‍ 9 വരെ ധ്യാനം. 27 ന് (27/7) മൂന്നിന് ദിവ്യകാരുണ്യ ആരാധന. 4.30 ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന പാട്ടുകുര്‍ബ്ബാന – ഫാ.പോള്‍ ആക്കപ്പടിക്കല്‍, പ്രസംഗം – റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍. 6.30ന് ജപമാല, തിരി പ്രദക്ഷിണം – ലിസ്യു നഗര്‍, വടക്കേപുന്നമറ്റം. 8.30 ന് സമാപന പ്രാര്‍ത്ഥന. 28 ന് (28/7) രാവിലെ 6.30 ന് വി.കുര്‍ബ്ബാന, നൊവേന. 10 ന് കാഴ്ച സമര്‍പ്പണം – സെന്റ് അല്‍ഫോന്‍സ വാര്‍ഡ്. ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന – ഫാ.ജോസഫ് കൂനാനിക്കല്‍.പ്രസംഗം – റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്. നൊവേന, പരിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്വ്, സമാപന പ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച എന്നിവയാണ് തിരുനാള്‍ തിരുക്കങ്ങളെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ അറിയിച്ചു.

 

Back to top button
error: Content is protected !!