പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍

പോത്താനിക്കാട് : പൈെങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാളിന് നാളെ കൊടിയേറും. 19ന് സമാപിക്കും. നാളെ രാവിലെ 6.15ന് കുര്‍ബാന, നൊവേന. വൈകുന്നേരം 4 30ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. 4.45 ന് കുര്‍ബാന (മലങ്കര റീത്തില്‍) സന്ദേശം, നൊവേന- ഫാ. മാത്യു കളരിക്കാലായില്‍. 18ന് 6.15ന് കുര്‍ബാന, നൊവേന, 4.15 ന് ലദീഞ്ഞ്, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന – ഫാ. കുര്യന്‍ പുത്തന്‍പുരയ്ക്കല്‍, സന്ദേശം ഫാ. സെബാസ്റ്റ്യന്‍ നെടുംപുറത്ത്. 6.30ന് ടൗണ്‍ പ്രദക്ഷിണം. 19ന് 5.45 നും 7.15നും, 10നും കുര്‍ബാന. 4.15ന് ലദീഞ്ഞ്. 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം- ഫാ. ആന്‍റണി ഉരുളിയാനിക്കല്‍, 6.30ന് പ്രദക്ഷിണം. 7.30ന് സമാപന പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആശിര്‍വാദം. 8.30ന് തിരുനാള്‍ സമാപനം, കൊടിയിറക്ക്. 20ന് രാവിലെ 6.15ന് കുര്‍ബാന, വിഭൂതിദിന പ്രാര്‍ത്ഥനകള്‍ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, അസി. വികാരി ഫാ. സ്കറിയ മെതിപ്പാറ എന്നിവര്‍ അറിയിച്ചു.

Back to top button
error: Content is protected !!