ഞാറക്കാട് സെന്‍റ് ജോസഫ് പള്ളിയില്‍ തിരുനാള്‍

പോത്താനിക്കാട് : ഞാറക്കാട് സെന്‍റ് ജോസഫ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേഫ് പിതാവിന്‍റെയും, വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുനാള്‍ നാളെ ആരംഭിക്കും. 19 ന് സമാപിക്കും. നാളെ രാവിലെ 6.30 ന് കുര്‍ബാന,നൊവേന. വൈകുന്നേരം 4.30 ന് കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, കുര്‍ബാന, സന്ദേശം, നൊവേന – ഫാ.ജോസഫ് മുണ്ടുനടയില്‍. 18 ന് രാവിലെ 6.45 ന് ലദീഞ്ഞ്, കുര്‍ബാന – ഫാ.അഗസ്റ്റിന്‍ കുന്നപ്പിള്ളില്‍. തുടര്‍ന്ന് നേര്‍ച്ച സദ്യക്ക് അടുപ്പു കത്തിക്കല്‍ കര്‍മ്മം. വൈകുന്നേരം 4 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ജോബിന്‍ മൂലന്‍, തിരുനാള്‍ സന്ദേശം റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്, പ്രദക്ഷിണം – പനങ്കര കപ്പേളയിലേക്ക്, സമാപന പ്രാര്‍ത്ഥന (പള്ളിയില്‍), 8 ന് പാച്ചോര്‍ നേര്‍ച്ച. 19 ന് രാവിലെ 7 ന് കുര്‍ബാന, സന്ദേശം – ഫാ. എമ്മാനുവല്‍ ആര്യപ്പിള്ളില്‍. ഉച്ചകഴിഞ്ഞ് 3.15 ന് വീട്ടമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. 3.30 ന് ലദീഞ്ഞ്,റാസ – ഫാ. മാത്യു മേയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുഴിപ്പിള്ളില്‍, ഫാ.ജോസഫ് ആയിലുക്കുന്നേല്‍, തിരുനാള്‍ സന്ദേശം മോണ്‍.പയസ് മലേക്കണ്ടത്തില്‍. 6.30 ന് പ്രദക്ഷിണം ചേലക്കടവ് കപ്പേളയിലേക്ക്, ദിവ്യകാരുണ്യ ആശീര്‍വാദം(പള്ളിയില്‍), വാദ്യമേളങ്ങള്‍. 8.30 ന് നാടകം – ബോധിവൃക്ഷത്തണലില്‍ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ.ആന്‍റണി ഓവേലില്‍ അറിയിച്ചു.

Back to top button
error: Content is protected !!