നടുക്കര പള്ളിയില്‍ തിരുനാളിന്‌ തുടക്കമായി

വാഴക്കുളം: നടുക്കര പള്ളിയില്‍ ഇടവക മധ്യസ്‌ഥനായ വിശുദ്ധ മത്തായിയുടെയും രക്‌തസാക്ഷിയായ സെബസ്‌ത്യാനോസിന്റെയും തിരുനാളിന്‌ തുടക്കമായി.ഇന്നലെ വൈകിട്ട്‌ 4.30 ന്‌ വികാരി ഫാ. ജെയിംസ്‌ കളപ്പുരയില്‍ കൊടിയേറ്റി. തുടര്‍ന്ന്‌ തിരുസ്വരൂപം എഴുന്നള്ളിക്കല്‍, തിരുനാള്‍ പാട്ടു കുര്‍ബാന, സന്ദേശം- ഫാ. ബിബിന്‍ ആലുവശേരില്‍, ഗ്രോട്ടോ കുരിശടിയിലേക്ക്‌ പ്രദക്ഷിണം, സമാപനാശീര്‍വാദം. ഇന്ന്‌ രാവിലെ 7 ന്‌ കുര്‍ബാന, വൈകിട്ട്‌ 4.30 ന്‌ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ആന്റണി മുരളിയാനിക്കല്‍, പ്രസംഗം, കുരിശടിയിലേക്ക്‌ പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥന. നാളെ രാവിലെ 6.30 ന്‌ മരിച്ചവരുടെ ഓര്‍മ്മ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.

Back to top button
error: Content is protected !!