ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ

വാഴക്കുളം: ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ തീർത്ഥാടന കേന്ദ്രമായ കണ്ണപ്പുഴ സെൻറ് ആൻറണീസ് ഷ്റൈനിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാൾ 18 നും 19നും നടത്തുമെന്ന് വികാരി ഫാ.ജോർജ് വള്ളോംകുന്നേൽ, സഹവികാരി ഫാ.പോൾ അവരാപ്പാട്ട് എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന നാളെ ആരംഭിക്കും.17 വരെ രാവിലെ 5.45 നും വൈകുന്നേരം 5 നും വി.കുർബാനയും നൊവേനയും. 18 ന് രാവിലെ 5.45ന് കുർബാന,നൊവേന. വൈകുന്നേരം 4.45 ന് കൊടിയേറ്റ്, തിരു സ്വരൂപ പ്രതിഷ്ഠ,ലദീഞ്ഞ്. 5 ന് തിരുനാൾ കുർബാന – ഫാ.പോൾ കളത്തൂർ. പ്രസംഗം – ഫാ.ആന്റണി ഞാലിപ്പറമ്പിൽ. തുടർന്ന് ആനിക്കാട് പള്ളിത്താഴത്തേക്ക് പ്രദക്ഷിണം. 8 ന് സമാപനാശീർവാദം.19 ന് രാവിലെ 5.45 ന് വിശുദ്ധ കുർബാന,നൊവേന. 7.30 നും 9.45 നും പള്ളിയിൽ വിശുദ്ധ കുർബാന. 11ന് കപ്പേളയിൽ വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.45 ന് ലദീഞ്ഞ്, നൊവേന.5 ന് തിരുനാൾ കുർബാന – ഫാ. ജോർജ് വലിയപറമ്പിൽ, പ്രസംഗം-ഫാ.സെബാസ്റ്റ്യൻ നെടുംപുറത്ത്. തുടർന്ന് ആവോലി കപ്പേള വഴി പ്രദക്ഷിണം, സമാപനാശീർവാദം, തിരുശേഷിപ്പ് വണക്കം, പാച്ചോർ നേർച്ച.

Back to top button
error: Content is protected !!