എഫ്സിസി വിമലഗിരി ഭവനാംഗമായ സി. വലേരിയ (84) നിര്യാതയായി

മൂവാറ്റുപുഴ: എഫ്സിസി വിമലഗിരി ഭവനാംഗമായ സി. വലേരിയ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത വിജയപുരം ഇടവക (തലശേരി അതിരൂപത) ചിറ്റാട്ടില്‍ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : പരേതരായ വര്‍ക്കി ചിറ്റാട്ടില്‍ (ജയഗിരി), സെബാസ്റ്റ്യന്‍ ചിറ്റാട്ടില്‍ (വെള്ളാട്), ജോസഫ് ചിറ്റാട്ടില്‍ (ആശാറകവല), മാത്യു ചിറ്റാട്ടില്‍ (ആശാറകവല), അന്നമ്മ അഴികണ്ണിക്കല്‍ (മാവുംചാല്‍), തോമസ് ചിറ്റാട്ടില്‍ (ശങ്കരപ്പിള്ളി). പരേത തലയനാട്, പൈങ്ങോട്ടൂര്‍, ഇരട്ടയാര്‍, ജോസ്ഗിരി, വെളിയേല്‍ച്ചാല്‍, ഉടുമ്പന്നൂര്‍, പനംകൂട്ടി, വാഴവര എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും വാഴവര, പച്ചടി എഫ്സിസി ഭവനങ്ങളുടെ സുപ്പീരിയര്‍, ഏഴല്ലൂര്‍ ഭവനത്തിന്റെ അസിസ്റ്റന്റ് സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ് എന്നീ നിലകളിലും നിര്‍മ്മലാഭവന്‍, തൊമ്മന്‍കുത്ത്, വാഴപ്പിള്ളി, ഇരട്ടയാര്‍, ഇഞ്ചൂര്‍, കല്ലൂര്‍ക്കാട്, ഉടുമ്പന്നൂര്‍ എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!