എഫ്‌സിസി വിമലഗിരി ഭവനാംഗമായ സി. ബര്‍ത്ത (87) നിര്യാതയായി

മൂവാറ്റുപുഴ: എഫ്‌സിസി വിമലഗിരി ഭവനാംഗമായ സി. ബര്‍ത്ത (87) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച 3ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത പാറപ്പുഴ ഇടവക, റാത്തപ്പിള്ളില്‍ പരേതരായ ജോസഫ് – അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ മേരി ആര്‍.ജെ പുളിക്കല്‍ (ഏറ്റുമാനൂര്‍), മര്‍ഗ്ഗരീത്ത ജോണി മേക്കുന്നേല്‍ (വണ്ടമറ്റം), ഫിലോമിന റോയി പുത്തന്‍പുരയ്ക്കല്‍ (യുഎസ്എ), പൗലോസ് ആര്‍.ജെ റാത്തപ്പിള്ളില്‍ (കോടി കുളം), പരേതരായ ത്രേസ്യാമ്മ സ്‌കറിയ പാറേക്കാട്ടില്‍ (പാറപ്പുഴ), വര്‍ഗ്ഗീസ് റാത്തപ്പിള്ളില്‍ (ചേന്നംകോട്), ഉരുപ്പച്ചന്‍ റാത്തപ്പിള്ളില്‍ (കാളിയാര്‍), തോമസ് ഐപ്പ് റാത്തപ്പിള്ളില്‍ (കോടിക്കുളം). പരേത പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, വാഴപ്പിള്ളി ശാന്തിനിലയം വൈദിക മന്ദിരം, നെയ്യശ്ശേരി, നിര്‍മ്മലഗിരി, ഇരട്ടയാര്‍, പൈങ്ങോട്ടൂര്‍, കരിമണ്ണൂര്‍, വെള്ളയാംകുടി, നിര്‍മ്മലാഭവന്‍, കല്ലൂര്‍ക്കാട്, തേവര, കറുകടം, ഏനാനല്ലൂര്‍, നിര്‍മ്മലനിവാസ്, ഇഞ്ചൂര്‍, കലൂര്‍ എന്നീ ഭവനങ്ങളില്‍ സൂപ്പീരിയര്‍, അസി.സുപ്പീരിയര്‍, എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!