എഫ്സിസി വിമലഗിരി ഭവനാംഗമായ സി. ആനി ജോര്‍ജ് (89) നിര്യാതയായി

മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സി. ആനി ജോര്‍ജ് (89) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത ആയവന കാക്കനാട്ട് പരേതരായ വര്‍ക്കി – മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:മത്തായി കാക്കനാട്ട് (ആയവന),സ്‌ക്കറിയ കാക്കനാട്ട് (ആയവന), ജോസ് കാക്കനാട്ട് (ആയവന), ജോര്‍ജ് കാക്കനാട്ട് (ആയവന), ലീലാമ്മ ഫ്രാന്‍സിസ് മലേക്കണ്ടത്തില്‍ (തൃശൂര്‍), പരേതരായ ബ്രിജിത്ത് തോമസ് വാമറ്റത്തില്‍ (ബെസ്ലഹം), പൗലോസ് കാക്കനാട്ട് (ആയവന). പരേത – ഇഞ്ചത്തൊട്ടി, തലയനാട്, തൊടുപുഴ, തെന്നത്തൂര്‍, ജോസ്ഗിരി, ഇഞ്ചൂര്‍, ഉടുമ്പന്നൂര്‍, പനംകൂട്ടി, കരിമണ്ണൂര്‍, ചെമ്പകപ്പാറ, നെയ്യശ്ശേരി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും, പഴയരിക്കണ്ടം എഫ്സിസി ഭവനത്തിന്റെ സുപ്പീരിയറായും മുരിക്കാശേരി, തൊമ്മന്‍കുത്ത് എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!