തൊണ്ണൂറാം വയസ്സിൽ ആറ്റുവെള്ളത്തിൽ പേരക്കുട്ടികൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ .

 

മുവാറ്റുപുഴ: തൊണ്ണൂറാം വയസ്സിൽ
ആറ്റുവെള്ളത്തിൽ പേരക്കുട്ടികൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ . തൊണ്ണൂറാം വയസിലും ഈ വയോധികക്ക് വെള്ളവും,
വള്ളവും ഹരമാണ്. മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പടിക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യയാണ് ഈ തൊണ്ണൂറുകാരി.

 

വെള്ളപൊക്കമെത്തിയാൽ പേരമക്കളേയും വള്ളത്തിൽ കയറ്റി തൊടിയിലാകെ തുഴഞ്ഞു നടക്കും. ആലുവ തോട്ടുമുഖത്ത് പെരിയാറിന്റെ തീരത്താണ് ജനനം. ചെറുപ്പകാലത്ത് പെരിയാറിലാണ് വള്ളം തുഴഞ്ഞു പരിശീലിച്ചത്. വിവാഹശേഷം എത്തിയതാകട്ടെ മൂവാറ്റുപുഴയാറിന്റെ തീരത്തും. ഓരോ വർഷവും ഉണ്ടാകുന്ന വെള്ളപൊക്കത്തിൽ വിശാലമായപുരയിടവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അപ്പോൾ വീട്ടിലെ സ്വന്തം വള്ളം ഇറക്കി തുഴഞ്ഞു നടക്കും. ആദ്യകാലങ്ങളിൽ ഭർത്താവും മക്കളുമൊക്കെയായിരുന്നു വള്ളത്തിലുണ്ടാകുക. ഇത്തവണ
മക്കളുടെ മക്കളുടെ മക്കളാണ്
കൂട്ടിനുണ്ടായത്. കനത്ത മഴയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കോതമംഗലം, തൊടുപുഴ, കാളിയാർ പുഴകൾ കരകവിഞ്ഞിരുന്നു. ത്രിവേണി സംഗമത്തിനു തൊട്ടു മുകളിൽ
കോതമംഗലം പുഴയുടെ ഓരത്താണ് ഫാത്തിമയുടെ വീട്.
പുഴ നിറഞ്ഞ് കവിഞ്ഞതോടെ ഇവരുടെ വീടിന്റെ പരിസരത്തെല്ലാം
വെള്ളം കയറിയിരുന്നു. മൂന്നു ദിവസത്തോളം ആറ്റുവെള്ളം പുരയിടത്തിൽ നിറഞ്ഞു കിടന്നു. ഇതോടെ പ്രായം മറന്ന് ഫാത്തിമ പേരമക്കൾക്കൊപ്പം വള്ളംകളിച്ചു. നല്ല തുഴയൽക്കാരിയായി. മെയ് വഴക്കത്തോടെ.

ചിത്രം.
പേരകുട്ടികൾക്കൊപ്പം വള്ളം തുഴയുകയാണ് ഫാത്തിമ എന്ന തൊണ്ണൂറുകാരി.

Back to top button
error: Content is protected !!