ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണം:- ബിഷപ്പ് മാര്‍ തെയഡോഷ്യസ്

 

മൂവാറ്റുപുഴ : ജാര്‍ഖണ്ഡില്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനും ഈശോ സഭ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ആവശ്യപ്പെട്ടു.
ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു രൂപത എം.സി.വൈ.എം -ന്റെയും എം.സി.എ. യുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം മുഴുവന്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും പിന്നോക്ക സമൂഹങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. അദ്ദേഹത്തോടൊപ്പമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, ഫാ. കുര്യക്കോസ് നെല്ലാട്ട്, ഫാ. ജോസഫ് കുടിലില്‍, എം.സി.എ. രൂപത പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, എം.സി.വൈ.എം. രൂപത വൈസ് പ്രസിഡന്റ് സിബി കേന്ദ്ര സമിതി അംഗം ബിച്ചു, മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ആല്‍ബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചു രൂപതയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

Back to top button
error: Content is protected !!