ഐടി ഫെസ്റ്റും ഫാഷന്‍ ഷോയും സംഘടിപ്പിച്ചു

കോതമംഗലം: കോതമംഗലം  എല്‍ദോ മാര്‍ ബസേലിയസ് കോളേജിലെ ബിസിഎ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഐടി ഫെസ്റ്റും ഫാഷന്‍ ഷോയും സംഘടിപ്പിച്ചു. കേരളത്തിലെ പ്രമുഖ ഫാഷന്‍ രംഗത്തെ വിവിധ മോഡലുകള്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. ഏട്ടാംവര്‍ഷവും ബിസിഎ ഡിപ്പാര്‍ട്ട്മെന്റിന്റ് നടത്തുന്ന മാക്നസ് ഐടി ഫെസ്റ്റിനോട് അനുബന്ധിച്ചാണ് മെഗാ ഫാഷന്‍ഷോ സംഘടിപ്പിച്ചത്. രാജ്യാന്തരതലത്തിലുള്ള 8ഫാഷന്‍ കമ്പനികളാണ് ക്യാറ്റ് വാക് ലില്‍ പങ്കെടുത്തത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. കോളേജ് ചെയര്‍മാന്‍ പ്രൊഫസര്‍ ബേബി എം വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ അജയ് ബേബി വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ബേബി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ എം ജോര്‍ജ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഏല്‍ദോ പൗലോസ്, പ്രിന്‍സിപ്പല്‍ ഓഫ് മരിയന്‍ അക്കാദമി ഡോക്ടര്‍ സോളമന്‍ കേ പീറ്റര്‍, ബിസിഎ ഡിപാര്‍ട്ട്മെറ്റ് എച്ച് ഒ ഡി നീതു എം മാത്യു, ഇവന്റ് ഫാക്യുലിറ്റി കോഡിനല്‍സ് നിമ്മി എന്‍ അബ്രാഹം, സ്റ്റുഡന്‍സ് കോഡിനേറ്റര്‍ ഹിസാന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രിവാന്‍ഡ്രം ഫാഷന്‍ മോഡല്‍സ് റിഥം, ലീലാസ്, മെറക്കിസ്ഡ് തുടങ്ങി നിരവധി ഫാഷന്‍ കമ്പനികള്‍ ഫാഷന്‍ഷോയില്‍പങ്കെടുത്തു.

Back to top button
error: Content is protected !!