പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊടുവിൽ കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി.

മൂവാറ്റുപുഴ: വി​വാ​ദ​മാ​യ കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊടുവിൽ ശ​ബ്ദ​വോ​ട്ടോ​ടെയാണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ക​രാ​ര്‍‌​കൃ​ഷി അ​നു​വ​ദി​ക്ക​ല്‍, ഉ​ത്പ​ന്ന വി​പ​ണ​ന നി​യ​ന്ത്ര​ണം നീ​ക്ക​ല്‍ ബി​ല്ലു​ക​ളാ​ണ് പാ​സാ​ക്കി​യ​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി പ​റ​ഞ്ഞു. എ​ല്ലാ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും ലം​ഘി​ച്ച്‌ അ​സാ​ധാ​ര​ണ​മാ​യ വി​ധ​ത്തി​ലാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ഇ​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണ്. പ​ട്ടാ​ള ഭ​ര​ണ രീ​തി​യി​ല്‍ ബി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ചെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.ബി​ല്ലി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. തൃ​ണ​മൂ​ല്‍‌ കോ​ണ്‍​ഗ്ര​സ് അം​ഗം ഡെ​റി​ക് ഒ​ബ്രി​യാ​ന്‍ റൂ​ള്‍ ബു​ക്ക് കീ​റി എ​റി​ഞ്ഞു. ഉ​പാ​ധ്യ​ക്ഷ​ന്‍റെ ഡ​യ​സി​ന​രി​കി​ലെ​ത്തി മൈ​ക്ക് ത​ട്ടി​മാ​റ്റി. മു​ന്‍ നി​ശ്ച​യി​ച്ച​തി​ന് വി​രു​ദ്ധ​മാ​യി സ​ഭാ ന​ട​പ​ടി​ക​ള്‍ നീ​ട്ടി കൊ​ണ്ടു പോ​കാ​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, വി​വാ​ദ ബി​ല്‍ പാ​സാ​ക്കാ​നാ​യി സ​ഭാ ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ളം​വെ​ച്ച്‌ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​പാ​ധ്യ​ക്ഷ​ന്‍റെ ഡ​യ​സി​ന് സ​മീ​പ​ത്തെ​ത്തി​യ തൃ​ണ​മൂ​ല്‍ അം​ഗം ഡെ​റി​ക് ഒ​ബ്രി​യാ​ന്‍ കാ​ര്‍​ഷി​ക ബി​ല്‍ കീ​റി​യെ​റി​ഞ്ഞു.

തു​ട​ര്‍​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

Back to top button
error: Content is protected !!