കർഷക വിരുദ്ധ ബില്ലിനെതിരെ കോൺഗ്രസ് വാളകം മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ ധർണ്ണ.

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ കോൺഗ്രസ് വാളകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി. ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഒ. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം. മാത്തുക്കുട്ടി, സാബു പി. വാഴയിൽ, തോമസ് ഡിക്രൂസ്, വി.വി. ജോസ്, ജോളി മോൻ ചുണ്ടയിൽ, ബിനോ കെ. ചെറിയാൻ, ജിജോ പാപ്പാലിൽ , സാറാമ്മ ജോൺ , വി.വി. ഐസക്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!