പിറവം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.

 

 

മൂവാറ്റുപുഴ: പിറവം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇ -1211ന്റെ നേതൃത്വത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കർഷകരെ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ സി.പി. രമ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. നെൽ കർഷകരായ സിംപിൾ തോമസ്, ജാൻസി ഏലിയാസ്, ജെയിംസ് ചാരുപ്പാവിൽ, ജൈവ കർഷകനായ കെ.ജി. രാമൻകുട്ടി, ക്ഷീര കർഷകയായ ഷൈബി രാജു കിഴക്കേതോട്ടത്തിൽ, മത്സ്യ കർഷയായ ഷൈനി ജോയി, സമ്മിശ്ര കൃഷി കർഷകരായ ഏലിയാസ് വെട്ടുകുഴി, ലാസർ കോനാംപുറം, ഏലിയാസ് ചക്യാനിക്കൽ കളമ്പൂർ, തങ്കച്ചൻ അറയ്ക്കൽ എന്നിവരെയാണ് ആദരിച്ചത്. യോഗത്തിൽ പാമ്പാക്കുട യൂണിറ്റ് ഇൻസ്പെക്ടർ സി.എ. സിമി, കൗൺസിലർമാരായ രമ വിജയൻ, ജിൻസി രാജു, ഡയറകടർ ബോർഡംഗങ്ങളായ കുര്യൻ പുളിക്കൽ, ഏലിയാസ് വെട്ടുകുഴി, ഷിജി ഗോപകുമാർ, ടി.പി. മാത്യു താന്ന്യാകട്ടേൽ, പി.പി. സുകുമാരൻ, മുൻ നഗരസഭാ കൗൺസിലർമാരായ സുനിത വിമൽ, റീജാ ഷാജു, സംഘം ജീവനക്കാരായ ശ്രീരഞ്ജിനി ജി. നായർ, ജോളി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സി.എം. പത്രോസ് ചാലിക്കര സ്വാഗതവും, വൈസ് പ്രസിഡന്റ് തമ്പി പുതുവാക്കുന്നേൽ നന്ദിയും പറഞ്ഞു. ആദരിക്കപ്പെട്ട കർഷകർക്ക് താന്ന്യാകട്ടയിൽ ആയൂർ ജാക്ക് ഫാം പ്ലാവിൻ തൈകൾ വിതരണം ചെയ്തു.

Back to top button
error: Content is protected !!