നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് ജാഥയും ധർണ്ണയും നാളെ.

മൂവാറ്റുപുഴ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷക സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് ഐക്യദാർഢ്യ ജാഥയും ധർണ്ണയും നാളെ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ഞൂറോളം കർഷക സംഘടനകൾ നടത്തിവരുന്ന സമരം 70 ദിവസം പിന്നിടുകയാണ്. കാർഷികമേഖലയെ സമ്പൂർണ്ണമായി കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്നതിനെതിരെയും കാർഷിക വിളകൾക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനു വേണ്ടിയും കർഷക സംഘടനകൾ ഒന്നടങ്കം നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമരത്തെ

ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും അപമാനിച്ചുമാണ് സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ കർഷക സംഘടനകൾ ഫെബ്രുവരി 6-ന് ദേശവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ ഘടക സംഘടനകൾ നാളെ സംഘടിപ്പിക്കുന്ന ധർണ്ണയിൽ പങ്കെടുക്കും.

Back to top button
error: Content is protected !!
Close