ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റി മന്ദിരം ഉദ്ഘാടനം ചെയ്തു

 

പോത്താനിക്കാട് : എറണാകുളം – ഇടുക്കി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റിക്കുവേണ്ടി പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഫാ. ജോസ് മോനിപ്പിള്ളി അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡ്രയര്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സീമ സിബിയും, ഓയില്‍ മില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനീസ് ഫ്രാന്‍സിസ്, സാലി ഐപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സന്തോഷ് ജോര്‍ജ്, സണ്ണി കാഞ്ഞിരത്തിങ്കല്‍, സൊസൈറ്റി പ്രസിഡന്‍റ് ഡോ. ജോസ് വടക്കേക്കുടി, ജോയി ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!