ക്ഷീരോത്പാദക സഹകരണസംഘത്തിന് മുന്നില്‍ കര്‍ഷകര്‍ ധര്‍ണ നടത്തി

പോത്താനിക്കാട്: പാലുല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതിലും, ക്ഷീരോല്‍പാദന മേഖലയിലെ യന്ത്രങ്ങള്‍ക്ക് ജി.എസ്.ടി വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ച് പോത്താനിക്കാട്, പുളിന്താനം ക്ഷീരോല്‍പാദകസഹകരണസംഘത്തില്‍വച്ച് കര്‍ഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരേയും ഉള്‍പ്പെടുത്തണമെന്നും കാലിത്തീറ്റ, വൈക്കോല്‍ തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക നല്‍കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത കര്‍ഷകസംഘം വില്ലേജ് പ്രസിഡന്റ് പോള്‍ സി. ജേക്കബ് ഉദ്ഘാടനം ആവശ്യപ്പെട്ടു. പ്രൊഫ. ബഷി പോള്‍, കെ.ടി അബ്രാഹം, കെ.പി. ജെയിംസ്, സി.വി ജേക്കബ്, ഇ.കെ സോമന്‍, എ.കെ സിജു, കെ.എം അലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!