മൈലൂര്‍ സബ്‌സ്റ്റേഷന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ കര്‍ഷക ധര്‍ണ്ണ

പോത്താനിക്കാട് : സംസ്ഥാനത്തുടനീളം വനാതിര്‍ത്തി മേഖലകളിലും, ടവര്‍ ലൈന്‍ പ്രദേശങ്ങളിലും കര്‍ഷകര്‍ ഇറക്കിയ വിളകള്‍ വിവിധ കേന്ദ്രങ്ങളില്‍ നശിപ്പിക്കുന്നതിനെതിരെ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൈലൂര്‍ സബ്‌സ്റ്റേഷന് മുന്നില്‍ കര്‍ഷക ധര്‍ണ്ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയടക്കമുള്ള കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ശക്തികളോട് ഒരു കാലഘട്ടത്തിലും സന്ധി ചെയ്യുന്ന പ്രശ്‌നമില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നും മറ്റ് ബാങ്കുകളില്‍നിന്നും എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍ കുടിശികയായി ജപ്തി നടപടികള്‍ നേരിടുകയാണ്. ഈ അവസരത്തില്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുകകൂടി ചെയ്താല്‍ ആത്മഹത്യയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രിസ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പനയ്ക്കല്‍, എ.ഡി. സാബൂസ്, പി.സി. ജോര്‍ജ്, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, ജില്ലാ ഭാരവാഹികളായ ജെയിംസ് കോറമ്പേല്‍, മാണി പിട്ടാപ്പിള്ളില്‍, കെ.കെ. ഹുസൈന്‍, റെജി പ്ലാച്ചേരി, കെ.ഇ. കാസിം, കെ.ഇ. അയ്യപ്പന്‍, ടി.എസ്. നജീബ്, സിദ്ധിഖ് പല്ലാരിമംഗലം, ബിന്ദു ശശി, ഷാജി വാരപ്പെട്ടി, എം.എസ്. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. മൈലൂര്‍ കവലയില്‍ നിന്ന് ആരംഭിച്ച കര്‍ഷക ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

 

Back to top button
error: Content is protected !!