പായിപ്രയില്‍ കര്‍ഷകദിനം ആഘോഷിച്ചു

പായിപ്ര: പഞ്ചായത്ത് കൃഷിഭവന്‍ വിവിധ ബാങ്കുകള്‍ കാര്‍ഷിക വികസന സമിതി വിവിധ സമിതികള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിപുലമായി ആഘോഷിച്ചു. പായിപ്ര പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച 11കര്‍ഷകരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ ബാങ്ക് പ്രസിഡന്റ്മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ ടആക മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ വി എം,കൃഷി ഓഫീസര്‍ ഷാനവാസ് ഏ എം എന്നിവര്‍ പ്രസംഗിച്ചു.