നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പഞ്ചായത്തുകളുടേയും കൃഷിഭവനുകളുടേയും ആഭിമുഖ്യത്തിൽ ഇന്ന് കർഷക ദിനാചരണം

വാഴക്കുളം: പഞ്ചായത്തുകളുടേയും കൃഷിഭവനുകളുടേയും ആഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം ഇന്ന് നടത്തും. മഞ്ഞള്ളൂർ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ രാവിലെ 9 ന് ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തു പ്രസിഡൻറ് ആൻസി ജോസ് യോഗത്തിൽ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ മികച്ച കർഷകരെ ആദരിക്കും.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടോമി തന്നിട്ടാമാക്കൽ മികച്ച കർഷക തൊഴിലാളിയെ ആദരിക്കും.ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോളി,മഞ്ഞള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സ്ഥിരം സമിതി അധ്യക്ഷരായ സെലിൻ ഫ്രാൻസിസ്, ജയമോൾ സന്തോഷ്, ജോസ് കൊട്ടുപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും.

ആവോലി പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 ന് ചെയ്യാം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഷെല്‍മി ജോൺസ് യോഗത്തിൽ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് വർഗീസ് പൂക്കള മത്സര വിജയികൾക്ക് സമ്മാനദാനം നടത്തും.ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൽ സാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻസമ്മ വിൻസെൻറ്, വി.എസ് ഷെഫാൻ,ബിന്ദു ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
കല്ലൂർക്കാട് പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ രാവിലെ പത്തിന് മാത്യു കുഴൽനാടൻ എംഎൽഎ കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യും. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ബേബി യോഗത്തിൽ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് പച്ചക്കറി കൃഷിയിടം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാന്‍സി ജോമി മികച്ച കർഷകരെ ആദരിക്കും.സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി സെബാസ്റ്റ്യൻ,ഡെൽസി ലൂക്കാച്ചൻ, എ.കെ ജിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് അഗസ്റ്റിൻ,ഷിവാഗോ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.

ആരക്കുഴ പഞ്ചായത്തിൽ രാവിലെ 10ന് പണ്ടപ്പിള്ളി സ്വാശ്രയ കാർഷിക വിപണന സമിതി ഓഡിറ്റോറിയത്തിൽ മാത്യു കുഴൽ നാടൻ എംഎൽഎ കാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തു പ്രസിഡൻറ് ജാൻസി മാത്യു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ഉല്ലാസ് തോമസ് മുതിർന്ന കർഷകരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ കർഷകർക്ക് ഉപഹാര സമർപ്പണം നടത്തും. പ്രിയാ മോൾ തോമസ്, സാബു പൊതൂർ, ബെസ്റ്റിൻ ചേറ്റൂർ തുടങ്ങിയവർ പ്രസംഗിക്കും.

Back to top button
error: Content is protected !!