നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മാറാടിയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു

മാറാടി: ഗ്രാമപഞ്ചായത്തിന്റെയും, മാറാടി കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ദിനാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി അബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ബേബി അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ബിന്ദു ജോര്‍ജ്ജ്, ബിനി ഷൈമോന്‍, പി പി.ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ഷൈനി മുരളി, സരള രാമന്‍ നായര്‍, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍, സിജി ഷാമോന്‍, ജയ്‌സ് ജോണ്‍, തേജസ് ജോണ്‍, സാബു ജോണ്‍, ബെന്‍സി മണിത്തോട്ടം, സി.പി. ജോയി, കൃഷി ഓഫീസര്‍ ഡിക്‌സണ്‍ ദേവസ്സി, കൃഷി അസിസ്റ്റന്റ് എല്‍ദോ. കെ.ഐ. എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കാര്‍ഷിക ചര്‍ച്ച ക്ലാസും, കാര്‍ഷിക പ്രശ്‌നോത്തരിയും നടത്തി.