വാളകം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം

വാളകം: വാളകംപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിവിധ കൃഷികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പതിമൂന്നു കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. റിട്ട. കൃഷി ഓഫീസര്‍ ബേബി ജോര്‍ജ് കാര്‍ഷിക സെമിനാര്‍ എടുത്തു. കൃഷി ഓഫീസര്‍ വിദ്യ സോമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാറാമ്മ ജോണ്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിസി എല്‍ദോസ്, ദിഷ ബേസില്‍, രജി പി.കെ , മെമ്പര്‍മാരായ ജോളിമോന്‍ ചുണ്ടയില്‍, ജമന്തി മദനന്‍, കെ പി എബ്രഹാം, മനോജ് പി.എന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ഓ ജോര്‍ജ് ,സിപി എം ലോക്കല്‍ സെക്രട്ടറി സാബു ജോസഫ്, കേരളാ കോണ്‍ഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്റ് ജോണ്‍ പി.എ, കുഷസംഘം പ്രസിഡന്റ് പ്രസാദ് മനേക്കൂടി, വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി സി വൈ, പഞ്ചായത്തു സെക്രട്ടറി പി.എം ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു